രാമയ്യന്‍ ‍--ഒന്ന്

മക്കളേ വാ. രാമയ്യന്‍ ദളവാ എന്നു കേട്ടിട്ടുണ്ടോ?

വീര മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ പ്രധാന മന്ത്രിയായിരുന്നു. ഒരുദിവസം രാജാവു ചോദിച്ചു.

“”എന്താ രാമയ്യാ” എന്ന്.

“ കവിളുവാര്‍പ്പുവരുമേ” എന്ന് രാമയ്യന്‍ മറുപടിയും കൊടുത്തു.

പിന്നീട് ഇതു കേട്ടു നിന്നവര്‍ രാമയ്യനോട് ചോദിച്ചു. എന്തിനേക്കുറിച്ചാണ് രാജാവ് ചോദിച്ചതെന്ന്. രാമയ്യന്‍ പറഞ്ഞു. “രണ്ട് കൊല്ലം മുന്‍പ് തിരുമനസ്സുകൊണ്ട് പാക്കിന്‍ തോടുകൊണ്ട് പല്ലുതേക്കുന്നതുകണ്ട് ഞാന്‍ പറഞ്ഞു, അരുതെന്ന്. അന്നൊന്നും ചോദിച്ചില്ല. പക്ഷേ പാക്കിന്‍ തോടുകൊണ്ടുള്ള പല്ലു തേപ്പ് നിര്‍ത്തി. ഇന്നതിന്റെ കാര്യമാ ചോദിച്ചത്.”

രണ്ടു കൊല്ലം മുന്‍പുള്ള കാര്യമോ? അതാണെന്നെങ്ങിനെ അറിയാം?ചോദ്യകര്‍ത്തവിനു സംശയം.

“ഞങ്ങള്‍ തമ്മിലുള്ള എല്ലാകാര്യവും അപ് ടു ഡേറ്റ് ആണ്. എന്താ രാമയ്യാ എന്നു ചോദിക്കാന്‍ ഈയൊരു കാര്യമേ ഉണ്ടായിരുന്നൊള്ളൂ”. രാമയ്യന്‍ പറഞ്ഞു.

എത്ര എളുപ്പം--അല്ലേ? എല്ലാകാര്യങ്ങളും സമയാസമയത്ത് കൃത്യമായി ചെയ്താല്‍ നമുക്കും ഇതുപോലെ ഉത്തരം പറയാം.

Comments (0)