പിന്നെ സുഖമായി കിടന്നുറങ്ങാം

അപ്പൂപ്പോ അപ്പൂപ്പന് സ്വര്‍ണ്ണത്തില്‍ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ? സ്വര്‍ണ്ണം മഹാ ചീത്ത സാധനം പോലാണല്ലോ അവതരിപ്പിക്കുന്നത്.

മക്കളേ സ്വര്‍ണ്ണം ചീത്തയല്ല--പക്ഷേ അതിലുള്ള ആര്‍ത്തി ചീത്തയാ. അതുണ്ടാകാതിരിക്കാനാ പണ്ടത്തേ ആളുകള്‍ ഇത്തരം കഥകള്‍ കൊച്ചിലേ കുട്ടികളേ പറഞ്ഞു കേള്‍പ്പിക്കുന്നത്. ശരിക്ക് ആലോചിച്ചു നോക്കിയാല്‍ ഒരു പ്രയോജനവുമില്ലാത്ത ഈ സാധനത്തെ അത്യാവശ്യ സാധനമാക്കി തോന്നിപ്പിച്ച് അതിന്റെ പുറകേ പായിക്കുകയല്ലേ സ്വാര്‍ത്ഥമതികള്‍ ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യം കണ്ടിട്ടില്ലേ? കൂടുതല്‍ കാശുകൊടുത്ത് സ്വര്‍ണ്ണം പണയമായി വാങ്ങും. തിരിച്ചെടുക്കാന്‍ കഴിയാതെ അതവര്‍ക്കുതന്നെവില്‍ക്കും. പണയം വെയ്ക്കാന്‍ കൊള്ളാവുന്ന സാധനമാണെന്നു പറഞ്ഞ് വീണ്ടും വാങ്ങും. ഇതൊക്കെ നടന്നുകൊണ്ടിരിക്കും. ഈ കഥ പറയുന്നത് ഒറാള്‍ക്കെങ്കിലും തലയില്‍ കേറിയാല്‍ അത്രയും ആകുമല്ലോ എന്നു വിചാരിച്ചാണ്. ഞാന്‍ പറയുന്നതല്ല=പണ്ടുള്ളവര്‍.
അയാള്‍ ഇങ്ങനെ നടക്കുകയാണ്.

ഏയാള്‍?

ഒരാള്‍ മക്കളേ. ഒരു കാട്ടിന്റെ ഉള്ളിലോട്ടു കടന്നു. അപ്പോള്‍ അവിടെ രണ്ടു പേര്‍ കിടക്കുന്നു. ഒരാള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മറ്റേയാള്‍ വെരുതേ കണ്ണടച്ച് കിടക്കുകയാണ്. ആള്‍പെരുമാറ്റം കേട്ട് അയാള്‍ കണ്ണു തുറന്നു. അവര്‍തമ്മില്‍ നടന്ന സംഭാഷണത്തിന്റെ നേര്‍ തര്‍ജ്ജമ .

അയാളേ ഒന്നെന്നും, കിടന്ന ആളേ രണ്ടെന്നും തല്‍ക്കാലം വിളിക്കാം.
ഒന്ന്; നല്ല ആരോഗ്യമുണ്ടല്ലോ. എന്താ ചുമ്മാകിടക്കുന്നത്.
രണ്ട്; പിന്നെന്തു വേണം?
ഒന്ന്; നിങ്ങള്‍ നഗരത്തിലേക്കു പോണം.
രണ്ട്; എന്നിട്ട്?
ഒന്ന്; എന്തെങ്കിലും പണി ചെയ്യണം;
രണ്ട്; എന്നിട്ട്?
ഒന്ന്; പൈസയുണ്ടാക്കണം.
രെണ്ട്; എന്നിട്ട്?
ഒന്ന്; വിണ്ടൂം കൂടുതല്‍ പൈസയുണ്ടാക്കണം.
രണ്ട്; എന്നിട്ട്?
ഒന്ന്; വീണ്ടൂം വീണ്ടൂം കൂടുതല്‍ കൂടുതല്‍ പൈസയുണ്ടാക്കണം.
രണ്ട്; ഉണ്ടാക്കി. എന്നിട്ട്?
ഒന്ന്; എന്തെങ്കിലും ബിസിനസ്സ് തുടങ്ങി അതു പെരുപ്പിക്കണം.
രണ്ട്. എന്നിട്ട്.?
ഒന്ന്; ആവശ്യം പോലെ പൈസയായാല്‍ പിന്നെ സുഖമായി കിടന്നുറങ്ങാം.
രണ്ട്; സുഖമായി കിടന്നുറങ്ങാം?
ഒന്ന്; അതെ. സുഖമായി കിടന്നുറങ്ങാം.
രണ്ട് ഇഷ്ടം പോലെ പൈസയായാല്‍ പിന്നെ സുഖമായി കിടന്നുറങ്ങാം?
ഒന്ന്; അങ്ങനാ ഞാന്‍ പറഞ്ഞത്.
രണ്ട്; ഞാനുറങ്ങിയിട്ട് ഇരുപതു കൊല്ലമായി.
ഒന്ന്; അതാ പറഞ്ഞത് പൈസയുണ്ടാക്കാന്‍ ‍.
രണ്ട്; ഞാനാ‍രാണെന്നറിയാമോ?
ഒന്ന്; ആരാ?
രണ്ട്; ഒനാസിസ്സ് എന്നു കേട്ടിട്ടുണ്ടോ?
ഒന്ന്; ഗ്രീക്ക് കോടീശ്വരന്‍ . ലൊകത്തിലെ ഏറ്റവും വലിയ!
രണ്ട്; അതേ. ഈ കിടന്നുറങ്ങുന്നവന്‍ -കിടപ്പാടമില്ലാത്ത-അന്നന്ന് പണിചെയ്തുകിട്ടുന്നതു കൊണ്ട് കഴിയുന്നവനാണ്. അവന്‍ കിടന്നുറങ്ങുന്നത് ആസ്വദിക്കാനാണ് ഞാനിവിടെക്കിടക്കുന്നത്.
ഇത്രയും സംഭാഷണം കഴിഞ്ഞ് അവര്‍ പിരിഞ്ഞു. ശുഭം.

Comments (0)