സുബ്രഹ്മണ്യ വിഗ്രഹം കൊണ്ടുവരുന്ന വഴി വിശ്രമിച്ച നെല്പുരക്കടവിനേക്കുറിച്ച് രണ്ടുവാക്ക്. ഹരിപ്പാട്ട് അമ്പലത്തില്‍ നിന്നുംവടക്കുകിഴക്ക് ഏകഏശം ഒരു കിലോമീറ്റര്‍ അകലെ, പുഞ്ച തുടങ്ങുന്ന സ്ഥലമാണ്‍ നെല്പുരക്കടവ്. പണ്ട് നെല്ല്ലു സംഭരിക്കുന്ന പാര്‍വത്യകാരന്മാര്‍ അത് സൂക്ഷിക്കാറുണ്ടായിരുന്ന കെട്ടിട സമുച്ചയം അവിടെയാണ്. അങ്ങിനെയാണ് അതിനു നെല്പുരക്കടവെന്നു പേരുവന്നത്. വിഗ്രഹം അവിറ്റെ എത്തി വിശ്രമിച്ച ശേഷമാണ്‍ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയതെന്നു നേരത്തേ പറഞ്ഞല്ലോ. ആഓര്‍മ്മക്കാണ് വള്ള്ങ്ങളെല്ലാം അവിടെ എത്തി അവിടെനിന്നും ഘോഷയാത്ര തുടങ്ങിയിരുന്നത്. ഇപ്പോള്‍ പുരോഗമനം റോഡുകള്‍ തോടുകളാക്കി മാറ്റുകയാണല്ലോ. അതുകൊണ്ട് ജലഗതാഗതം കരഗതാഗതമാവുകയും, ഞങ്ങള്‍ വള്ള്ക്കാര്‍ പങ്കായവും തുഴയുമായി, വണ്ടിയില്‍ ഹരിപ്പാട് അമ്പലത്തിലെത്തി, അവിടെനിന്ന് രണ്ട് വഞ്ചിപ്പാട്ട് പാടി മാലയും മേടിച്ചു പോരും.
അതവിടെ നില്‍ക്കട്ടെ. നമ്മള്‍ സേവനവാരത്തിലായിരുന്നല്ലോ. ഉച്ചയ്ക്ക് ഗ്രൂപ്പുകളെല്ലാം ഒന്നിച്ചു കൂടി, കുട്ടപ്പന്‍ നായര്‍ സാറിന്റെ നേത്ര്ത്വത്തില്‍-
“ വിശേഷങ്ങളിനിയും പറഞ്ഞുകൊള്ളാം ബന്ധംവിനാ-
വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ”
എന്ന പാടുമ്പാടി പോകുമ്പോഴുള്ള ആ ഉത്സാാഹത്തിമിര്‍പ്പ്--ദാ എന്റെ കൈയ്യേലോട്ടു നോക്കിയേ- രോമാഞ്ചം--ഇപ്പോഴും അനുഭവപ്പെടുന്നു. ലേശം കറുര്ര്ഹ് കുടവയറും, കഷണ്ടിയും മന്ദ്രമായ ഒരു മന്ദഹാസവും കൂടിച്ചേര്‍ന്ന ഒരു മദ്ധ്യവയസ്കനാണ് കുട്ടപ്പന്‍ നായര്‍ സാര്‍. ഞങ്ങളുടെ സാറും, കരുവാറ്റാ ചുണ്ടന്‍ വള്ളത്തിന്റെ പാട്ടുകാരനും. ഇന്ന് ഇതെല്ലാം സ്വപ്നം കാണാം.
അടുത്ത ദിവസത്തേ പരിപാടി എന്റെ വീട്ടില്‍ വച്ചു നടത്തണമെന്ന് കൂട്ടുകാര്‍ക്ക് നിര്‍ബ്ബന്ധം. സ്കൂളില്‍ നിന്നും(ഞങ്ങളുടെ ക്ലാസിലുള്ളതില്‍) ഏറ്റവും ദൂരെയാണ് എന്റെ വീട്. അച്ഛനോടിക്കാര്യം പറയാന്‍ എനിക്കു ധൈര്യമില്ല. ഇതിനൊന്നും സമ്മതിക്കാത്ത പ്രക്ര്തമാണ് അച്ഛന്റേതെന്നാണ്‍ എനെ ബലമായ ധാരണ. ഞാന്‍ അഭിപ്രായം ഒന്നും പറയാതെ വീട്ടില്‍ വന്നു. അന്നത്തേ സാഹസങ്ങളേക്കുറിച്ച്, അമ്മയോട് പൊടിപ്പും തൊങ്ങലും വച്ച് വിവരണം തുടങ്ങി. കൂട്ടത്തില്‍ നാളത്തെ കാര്യം സൂത്രത്തില്‍ അവതരിപ്പിച്ചു. കിഴക്കേത്തിണ്ണ്ക്ക് കസേരയില്‍ കിടന്നിരുന്ന അച്ഛന്‍ സാവധാനം എഴുനേറ്റു വന്നു. ഞാന്‍ വിവരണവും നിര്‍ത്തി. എല്ലാവീട്ടിലും ഉണ്ടോടാ ഈ പരിപാടി? അച്ഛന്‍ ചോദിച്ചു. ഞാന്‍ പേടിച്ച്--അത്--എന്നു വിക്കിവിക്കി പറയാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു’ . “നാളെ ഇവിടെ വരണമെന്ന് ഇവനോടവരു പറഞ്ഞു. ഇവന്‍ പ്പേടിച്ചൊന്നും മിണ്ടാതെ പോന്നിരിക്കുവാ”.
ഉടന്‍ അച്ഛന്‍ ചോദിച്ചു. എത്ര പേരുണ്ടെടാ? പന്ത്രണ്ടു പേര്‍. ഞാന്‍ പറഞ്ഞു. എടീ നാളെത്തെക്ക് അവര്‍ക്കുകൂടെ ഇഡ്ഡലിക്ക് അരി ഇട്ടേരെ. എടാ ഉച്ചക്ക് ഇവിടെ നിന്നും സ്കൂള്‍ വരെ ചെന്ന് ഊണുകഴിക്കാന്‍ പ്രയാസമല്ലേ? ഊണും ഇവിടെത്തന്നെ-പായസവും കൂട്ടി.
എനിക്കച്ഛനേ കെട്ടിപ്പിടിക്കണമെന്നു തോന്നി. പക്ഷേ മുഖത്തുനോക്കിയപ്പോള്‍ വിറച്ചു. വേഗം ചെന്നു പറയെടാ-അവരോട്. എന്നോടൊരാജ്ഞയും.
ദേ സ്വര്‍ഗ്ഗം എനിക്കു തരാാമെന്നു പറഞ്ഞാല്‍ പോലും എനിക്കുവേണ്ടാ. ഒറ്റ ഓട്ടത്തിനു ഞാന്‍ ഗ്രൂപ്പുലീഡറുടെ വീട്ടിലെത്തി വിവരങ്ങല്‍ പറഞ്ഞു. ഞങ്ങളുടെ സാറിന്റെ അനുവാദവും വാങ്ങി തിരിച്ചുവന്നു.
അങ്ങനെ ഒരാഴ്ചത്തേ സേവനവാരം അവസാനിച്ചു. പുതിയ ഉണര്‍വ്വും ഉന്മേഷവും. ക്ലാസുകള്‍ വീണ്ടും തുടങ്ങി. അടുത്ത ശനിയാഴ്ചയും എക്സ്ട്രാ ക്ലാസ് ഉണ്ട്. സാറു നേരത്തേ പറഞ്ഞു--ചാമ്പയില്‍ കേറ്റവും ഒന്നും വേണ്ടെന്ന്.
അന്ന് ഉച്ചക്ക് ഊണു കഴിഞ്ഞ് പാത്രം കഴുകാന്‍ പോയി. സ്കൂളിന്റെ തെക്കുവശത്ത് ഒരു ചെറിയ കുളമുണ്ട്. അതില്‍ പാത്രം കഴുകിക്കഴിഞ്ഞ് കിണറ്റില്‍ നിന്നും വെള്ളം കോരി, വായും മുഖവും, കഴുകുകയാണ് രീതി. ഞാന്‍ കുള്‍ത്തിലിറങ്ങി കുനിഞ്ഞു നിന്നു പാത്രം കഴുകുകയാണ്. ഏതാണ്ടു പറന്നുവന്ന് എന്റടുത്തെത്തിയെന്നൊരു തോന്നല്‍. എന്റെ പേരു വിളീച്ചിട്ട് ഹിന്ദി റിസല്‍ട്ടുവന്നോ എന്നൊരു കിളിക്കൊഞ്ചല്‍. ഞാന്‍ തല ഉയര്‍ത്തി നോക്കി. നമ്മുടെ അവതാരമാണ്. ഇത്ര അടുത്ത്. എനിക്ക് ശ്വാസം മുട്ടി. ഇല്ല എന്നു മത്രം പറഞ്ഞു. ക്ര്ഷ്ണ കുമാരിയാണോ, പത്മകുമാരിയാണോ--ആ ആര്‍ക്കറിയാം. അവള്‍ ഇപ്പോള്‍ പൊട്ടിച്ചിരിക്കുമെന്നു തോന്നി.
ഞാന്‍ പെട്ടെന്ന് ക്ലാസിലേക്ക് പോന്നു. അവിടെ വിചാരമഗ്നനായിരിക്കുമ്പോള്‍ ക്ലാസിലേ പെണ്‍കുട്ടികള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് സഭയാണ്. ഒരാള്‍ പെട്ടെന്ന്-ദേ പണിക്കരേ മണി വിളിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ നോക്കി -ഏതു മണി- എന്തു മണി എന്നു ചോദിച്ചു. എല്ലാവരുംകൂടെ ഒരു കൂട്ടച്ചിരി--ഞാന്‍ ഹിന്ദി പരീക്ഷയ്ക്കു ജയിച്ചെന്ന് മണി പറഞ്ഞു പോലും. എനിക്കൊന്നും മനസ്സിലായില്ല,
ഞാന്‍ വൈകിട്ട് അമ്മാവനേ കണ്ടു. റിസല്‍ട്ട് വന്നു. ഞാന്‍ ജയിച്ചു. സര്‍ട്ടിഫിക്കറ്റ് അയച്ചു തരും. ഇവളുടെ പേര്‍ മണിയെന്നാണോ? രിസല്‍ട്ട് എങ്ങിനെ അറിഞ്ഞു? എന്റെ നമ്പര്‍ ആരു കൊടുത്തു? ആ. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!

Comments (0)
Post a Comment