അപ്പൂപ്പാ ഒരു സംശയം. ഈ ഭൂമിയില്‍ താമസിക്കുന്ന മഹാബലിയേ സ്വര്‍ഗ്ഗത്തിലേ ഇന്ദ്രന്‍ എന്തിനാ പേടിക്കുന്നത്. പിന്നെ ഇത്ര മഹാമനസ്കനായ മഹാബലിയേ തോല്പിക്കാന്‍ മഹാവിഷ്ണു എന്തിന്ന കൂട്ടുനിന്നത്.
നല്ലചോദ്യം, മക്കളേ. പറയാം. ഒരു ഇന്ദ്രന്റെ കാലാവധി പതിനാലു മന്വന്തരങ്ങളാണ്. അതിന്റെ കണക്കൊക്കെ ഭാഗവതത്തില്‍ നൊക്കി കണ്ടു പിടിച്ചോണം. ഇവിടെ മന്ത്രിസഭയുടെ കാലാവധി അഞ്ചു കൊല്ലമല്ലേ- അതുപോലെ. പക്ഷേ അവിടെ എലക്ഷനും പിരിച്ചുവിടലും ഒന്നും ഇല്ല. എല്ലാം പ്രോഗ്രാം ചെയ്തു വച്ചിരിക്കുകയാണ്. അതങ്ങനെ അഭംഗുരം നടന്നോളും.
ഈ മഹാബലി അടുത്ത മന്വന്തരത്തിലേ ഇന്ദ്രനാണ്. പക്ഷേ പുള്ളീക്ക് ധൃതി. ശക്തി കൂടിയപ്പോള്‍ സ്വര്‍ഗ്ഗം കേറി ആക്രമിച്ചു. എല്ലാ ഗുണങ്ങളും തികഞ്ഞിരുന്നതു കൊണ്ട് ഇന്ദ്രന് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് മഹാവിഷ്ണു ഇടപെട്ടത്.
എങ്ങനാ അപ്പൂപ്പാ ഈ ഇന്ദ്രനേ തെരഞ്ഞെടുക്കുന്നത്. അതോ- നൂറ് അശ്വമേധ യാഗങ്ങള്‍ ചെയ്യുന്ന ആളിനെ ഇന്ദ്രനാകാന്‍ പറ്റൂ. അതുകൊണ്ട് തന്റെ സ്ഥാനത്തിന് ഇളക്കംതട്ടതിരിക്കാനാണ് ഇന്ദ്രന്‍ യാഗം മുടക്കാന്‍ നടക്കുന്നത്. നൂറു യാഗം ചെയ്യുന്നവര്‍ക്കെല്ലാം ഇന്ദ്രനാകാന്‍ പറ്റില്ല . ഒരിക്കല്‍ ഇന്ദ്രന്‍ വൃത്രാസുരനേ കൊന്ന ബ്രഹ്മഹത്യയേ പേടിച്ച് മാനസ സരസ്സിലുള്ള ഒരു താമരവള്ളിയില്‍ ഒളിച്ചു. അന്ന് നഹുഷന്‍ എന്നൊരു രാജാവ് നൂറു യാഗം കഴിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തേ താല്‍ക്കലിക ഇന്ദ്രനായി നിയമിച്ചു.
പക്ഷെ ഇന്ദ്രനായപ്പോഴേക്കും പുള്ളീയുടെ അഹങ്കാരം മൂത്തു. ഇന്ദ്രാണിയെ ഭാര്യയായി വേണമെന്നു ശഠിച്ചു. ദേവഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം-സപ്തര്‍ഷികള്‍ ചുമക്കുന്ന പല്ലക്കില്‍ വരാന്‍ ഇന്ദ്രാണി അറിയിച്ചു. അഹങ്കാരം കൊണ്ട് കണ്ണുകാണാതിരുന്ന നഹുഷന്‍ സപ്തര്‍ഷികളേ വിളിച്ച് പല്ലക്കുമായി വരാന്‍ കല്പിച്ചു. അതില്‍ കയറി പോകുമ്പോള്‍ വേഗം പോരാ എന്നും പറഞ്ഞ് നീളം കുറഞ്ഞ അഗസ്ത്യ മഹര്‍ഷിയേ ചവിട്ടി. നീ പെരുമ്പാമ്പായി ഭൂമിയില്‍ കിടക്കട്ടെ എന്ന ശാപവും കൈക്കലാക്കി സ്വര്‍ഗ്ഗത്തില്‍നിന്നുംഭൂമിയിലേക്ക് തലയും കുത്തിവീണു . ഇങ്ങനൊക്കെയാണ് അഹങ്കാരത്തിന്റെ ഫലം.

Result of Proud is disaster
shows from the story