നമ്പ്യാത്തന്‍ നമ്പൂതിരിയേ ഓര്‍ക്കുന്നില്ലേ മക്കളേ.
. ഇല്ലല്ലോ അപ്പൂപ്പാ. ആരാ അത്. ആതിര ചോദിച്ചു.
ഓ ഇല്ല കൊഴിക്കോട്ടു കടപ്പുറത്തു വച്ചെ-- ഒരാളേ സഹായിച്ച് അടിമേടിച്ച--
ഇല്ല ഞങ്ങളാരും ഓര്‍ക്കുന്നില്ല. വെറേ ആരോടോ ആണ് പറഞ്ഞത്.
ശരി ശരി എന്നാ കേട്ടോ. നമ്പ്യാത്തന്‍ നമ്പൂതിരി കോഴിക്കോട്ട് ഒരു പ്രസിദ്ധ മനയിലേയാണ്. അദ്ദേഹവും കാര്യസ്ഥന്‍ രാമനുംകൂടി ഒരു വെള്ളിയാഴ്ച്ച കടപ്പുറത്തു പോയി. ഇങ്ങനെ ചുറ്റി നടക്കുമ്പോള്‍ നമ്പൂതിരി രാമനേ വിളിച്ചു.
രാമാ--രാമാ ദാ ആമനുഷ്യന്‍ കുറെ നേരമായി തലകുത്തി നില്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ പൊങ്ങാന്‍ പറ്റുന്നില്ല. യോഗാസനം പരിശീലിക്കുകയാണ്. വാ നമുക്കു സഹായിക്കാം.
അവര്‍ രണ്ടു പേരുംകൂടി ചെന്നു. ഒരാള്‍ തുണി വിരിച്ച്.വജ്രാസനത്തിലിരുന്ന് കുനിഞ്ഞ് തല മണ്ണില്‍ മുട്ടിച്ച് ഇരിക്കുന്നു. നമ്പൂതിരി അയാളുടെ പുറകില്‍ ചെന്ന് ആസനത്തില്‍ പിടിച്ച് ഒരു പൊക്ക്. അയാള്‍ മുന്നോട്ടു മറിഞ്ഞ് മലര്‍ന്നു വീണു.
ഹമുക്കേ നിസ്കരിക്കാനും സമ്മതിക്കില്ലേ എന്നു ചോദിച്ച് അയാള്‍ ചാടി എഴുനേറ്റ്, നമ്പൂതിക്കിട്ടൊന്നു പൊട്ടിച്ചു. രാമന്‍ സൂത്രത്തില്‍ മാറിക്കളഞ്ഞു. ഇതാണ് കഥ.
അദ്ദേഹത്തിന്റെ ഒരു കഥ പറയാമെന്നാണു വിചാരിച്ചത്.
പറഞ്ഞോ-പറഞ്ഞോ--എല്ലാവരും കൂടി കോറസ്സ്. ശരി --കേട്ടോളൂ. മനയിലേക്കു പാട്ടം വരവൊക്കെ കുറഞ്ഞു. പണത്തിനും ബുദ്ധിമുട്ട്. സ്ഥലം വെറുതേ കിടക്കുകയല്ലേ. അവിടെ കപ്പയിട്ടാല്‍ നന്നായി ഉണ്ടാകുമെന്നും അതു വിറ്റ് പൈസ ഉണ്ടാക്കാമെന്നും ഒരു ബുദ്ധിമാന്‍ നമ്പൂതിരിയെ ഉപദേശിച്ചു. അദ്ദെഹത്തിന്റെ സ്വഭാവം അറിയാമായിരുന്നതു കൊണ്ട്--ഇതില്‍ ഒരു റാത്തല്‍ പോലും വെറുതെ കൊടുക്കരുതെന്നും പറഞ്ഞു.
നമ്പൂതിരി സമ്മതിച്ചു. പ്രത്യേകം ഒരേക്ര സ്ഥലത്തു കപ്പയിട്ടു. ശ്രദ്ധിക്കാന്‍ രാമനേ ചുമതലപ്പെടുത്തി. പൈസയ്ക്കല്ലാതെ കൊടുക്കരുതെന്ന് നമ്മുടെ ഉപദേശകന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു
ഔസേപ്പു മാപ്പിള മനയിലേ ഒരു കുടിയാനാണ്. പരമ സാധു. നിത്യവൃത്തിക്കു പോലും ഒന്നുമില്ല. കപ്പ പറിക്കാറയപ്പോള്‍ അയാള്‍ രാമന്‍ നായരോട് കുറ്ച്ചു കപ്പ തരാമോ എന്നു ചോദിച്ചു. രാമന്‍ നായര്‍ അത് മനയിലറിയിച്ചു. അതിനെന്താ കൊടുക്കാമല്ലോ.എത്ര റാത്തല്‍ വേണമെന്നു ചോദിക്കൂ രാമാ
രാമന്‍ ;- എത്ര റാത്തല്‍ വേണം ഔസേപ്പേ?
ഔസേപ്പ്;- രണ്ടു റാത്തല്‍ മതിയേ.
നമ്പൂതിരി:- റാത്തലിനു ഒന്നര അണയാണ് വില. ഒരു വിട്ടു വീഴ്ചയുമില്ല.. കേട്ടോ രാമാ.
രാമന്‍ :- റാന്‍
നമ്പൂതിരി:- പൈസയില്ലാതെ ഒരു കച്ചോടവുമില്ല . പറഞ്ഞേക്കാം.
രാമന്‍ :- റാന്‍ .
നമ്പൂതിരി:- എന്നാല്‍ ശരി. പോയി പറിച്ചു കൊണ്ടു വാ.
അപ്പഴേ അപ്പൂപ്പന്‍ ഈ റാത്തല്‍, റാത്തല്‍ എന്നു പറയുന്നല്ലോ, അതെന്തവാ. ഉണ്ണിയുടെ സംശയം.
ഓ അതു ഞാന്‍ മറന്നുപോയി. ഇപ്പോള്‍ ഒക്കെ കിലോയാണല്ലോ. പണ്ടത്തേ തൂക്കം റാത്തല്‍, മന്ന് ഒകെയാണ്. ഒരു കിലോ ഏകദേശം രണ്ടു റാത്തലില്‍ കൂടുതലാണ്. പതിനഞ്ചു റാത്തലാണ് ഒരു മന്ന്.
രാമന്‍ നായരും, ഔസേപ്പും കൂടിപോയി. അല്പം കഴിഞ്ഞപ്പോള്‍ രാമന്‍ നായര്‍ തിരിച്ചു വന്നു . ഒരു പരുങ്ങലോടെ.
എന്താ രാമാ--നമ്പൂതിരി ചോദിച്ചു..
അത് ഔസേപ്പിന്റെ കൈയ്യില്‍ പൈസയില്ലെന്ന്.
എന്നാല്‍ കപ്പയും ഇല്ല. നമ്പൂതിരി ദേഷ്യത്തില്‍ പറഞ്ഞു.
രമന്‍ :- വീട്ടില്‍ പട്ടിണിയാണെന്നും പൈസയില്ലാത്തതു കൊണ്ടാണ് ഇങ്ങോട്ടു വന്നതെന്നും പറഞ്ഞു.
നമ്പൂതിരി :- (കോപത്തോടെ) എന്നിട്ടു നീ എന്തുകൊണ്ടിതാദ്യം പറഞ്ഞില്ല.. മനയിലേ ആവശ്യത്തിനിട്ടിരിക്കുന്ന ആ ആനക്കൊമ്പന്‍ കപ്പ വിളഞ്ഞില്ലേ. അതില്‍ നിന്നും അവന് ആവശ്യത്തിനു പറിച്ചു കൊട്. മറ്റേ കപ്പ പൈസയില്ലാതെ കൊടുക്കുന്ന പ്രശ്നമില്ല.എടാ ഔസേപ്പേ നിനക്കു വേണമെങ്കില്‍ ഇവിടെവന്ന് ആവശ്യത്തിനു മേടിച്ചു കൊണ്ടു പൊക്കോണം. മറ്റേത് പൈസക്കു കൊടുക്കാനുള്ളതാ.---എങ്ങനൊണ്ട്.
ദ്

Comments (0)
Post a Comment