'അപ്പൂപ്പോ! എവിടാ?'
' ഇവിടൊണ്ടെടാ പിള്ളാരേ. ഇന്നെന്താനേരത്തേ? പള്ളിക്കൂടം ഇല്ലിയോ?’
‘ഇല്ലപ്പൂപ്പാ. എന്തവാ ഈ കരിദിനമെന്നു വെച്ചാല്‍?’
‘പറയാം. നിങ്ങള്‍ ഉറുമ്പു പൊടി എന്നു കേട്ടിട്ടുണ്ടോ?’
‘ഉണ്ടല്ലോ, ഒരു കൂടിനകത്ത് അരിപ്പൊടി പോലൊരു സാധനം.’
‘അതേ, ആ കൂടിന്റെ പുറത്തെഴുതിയിരിക്കുന്നതെന്താ?’
‘ബി. എച്ച്.. സി, അതേ ഈ കരിദിനം എന്താണെന്നു ചോദിച്ചാലുടനേ ഉറുമ്പു പൊടി, എന്തവാ അപ്പൂപ്പാ തമാശയാണോ?’
‘പെടെയ്ക്കാതെ പിള്ളാരേ. അതാ പറഞ്ഞുവരുന്നത്. ഡി. ഡി. റ്റി. എന്നൊരു വിഷം വേഷം മാറി വന്നതാ ഈ ബി. എച്ച്.. സി. അറിയാമോ? അതു പോലെ ബന്ത് എന്നൊരു സാധനം പൂതന ലളിത ആയതുപോലെ വേഷം മാറി വന്നതാ നമ്മടെ ഹര്‍ത്താല്‍ . ഈ ഹര്‍ത്താല്‍ വീണ്ടും വേഷം മാറിയതാ ഈ കരിദിനം. ഇപ്പം തിരിഞ്ഞോ?’
‘ങാ. മനസ്സിലായി. അതു പോട്ടെ . ഇപ്പം ഞങ്ങള്‍ വന്നത് ഇന്നലെ പറയാമെന്നു പറഞ്ഞ ആ കാര്യം കേള്‍ക്കാനാ.’
‘ശരി ശരി.കേട്ടോളൂ. മഹാഭാരത യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായ പാണ്ഡവന്മാര്‍ ഒരു യാഗം കഴിച്ചു. യാഗാവസാനത്തില്‍, ബ്രാഹ്മണര്‍ക്ക് ദക്ഷിണ കൊടുത്ത് ക്ഷീണിതനായ യുധിഷ്ടിരന്‍ ഒന്നു വിശ്രമിക്കാമെന്നു കരുതി അകത്തേക്കു പോയി. അപ്പോഴതാ ഒരാള്‍ ഓടിക്കിതച്ച് വരുന്നു. ഭീമസേനന്‍ ചെന്നു വിവരമറിയിച്ചു.
‘നാളെ വരാന്‍ പറയൂ.’ യുധിഷ്ഠിരന്‍ പറഞ്ഞു.
ഭീമസേനന്‍ പോയി. ഏതാണ്ട് രണ്ടു മണിക്കൂറ് കഴിഞ്ഞു കാണും, അതാ ഒരുവലിയ ആരവം!! അര്‍ജ്ജുനന്‍ ചെന്നന്വേഷിച്ചു. ഒരു വലിയ ജാഥ! ഭീമസേനന്റെ നേതൃത്വത്തില്‍ വലിയ ഘോഷ യാത്ര!
അര്‍ജ്ജുനന്‍ കാര്യമന്വേഷിച്ചു.
ഭീമന്‍ :- അറിഞ്ഞില്ലേ അനിയാ. നമ്മുടെ ജ്യേഷ്ടന്‍ നാളെ വരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പായി.
അര്‍ജ്ജുനന്‍ :- എന്താ ചേട്ടാ ഈ പറയുന്നത്? വിധിയുടെ കാര്യം ആര്‍ക്ക് തീരുമാനിക്കാന്‍ കഴിയും!
ഭീമന്‍ :- അനിയാ. നമ്മുടെ ചേട്ടന്‍ കള്ളം പറയത്തില്ലല്ലൊ. അദ്ദേഹം പറഞ്ഞു നാളെ ഒരാള്‍ക്ക് ദാനം കൊടുക്കാമെന്ന്. അപ്പോള്‍ കാര്യം ഉറപ്പായില്ലേ? അതു നമുക്കാഘോഷിക്കണ്ടേ ? നമ്മുടെ ചേട്ടന്‍ ഇന്നു മരിക്കത്തില്ല. ബഹളം കേട്ട് വെളിയില്‍ വന്ന യുധിഷ്ഠിരന്‍ ഇതു കേട്ട് ലജ്ജിതനായി പറഞ്ഞയച്ച ആളേ തിരികെ വിളിപ്പിച്ച് ദാനം കൊടുത്തു.’
‘ഓ മനസ്സിലായി, അപ്പൂപ്പന്‍ കഥ നാളെപ്പറയാമെന്നു പറഞ്ഞത് ഇന്നുതന്നെ പറഞ്ഞ കാര്യം.’
‘എന്നാല്‍ മക്കളു ചെല്ല്. വല്ലോം കഴിച്ചേച്ച് ചാടണ്ടേ!!’

Comments (0)
Post a Comment